
ന്യൂഡൽഹി : ലഡാക്ക് സംഘർഷത്തിൽ കേന്ദ്രസർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. സുപ്രീംകോടതി ജഡ്‌ജി ബി.എസ്. ചൗഹാൻ അദ്ധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക,. സംഘർഷത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ലഡാക്ക് വെടിവയ്പിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്ക് അറിയിച്ചിരുന്നത്. സോനം വാങ് ചുക്കിനെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവച്ചത്.