a

ഇന്ത്യ -ഓസ്‌ട്രേലിയ ഒന്നാം ഏകദിനം നാളെ

പെർത്ത്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 9 മുതലാണ് മത്സരം.

വെൽക്കം രോഹിത്,​

കൊഹ്‌ലി

ഇന്ത്യൻ സൂപ്പർ താരങ്ങളും മുൻ നായകൻമാരുമായ രോഹിത് ശർമ്മയുടേയും വിരാട് കൊഹ്‌ലിയുടേയും ഇന്ത്യ ജേഴിസിയിലെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പെർത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോൾ ഇരുവരും തന്നെയാണ് ശ്രദ്ധാ കേന്ദ്രമായത്. 7 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 38കാരനായ രോഹിതും 36കാരനായ കൊഹ്ലി‌യും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യ ചാമ്പ്യന്മാരായ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇരുവരും അവസാനമായി രാജ്യത്തിനായി കളത്തിലിറങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയെങ്കിലും രോഹിതിൽ നിന്ന് ടീമിന്റെ നായക സ്ഥാനം പുത്തൻ പോസ്റ്റർ ബോയ് ശുഭ്‌മാൻ ഗില്ലിനെ ഏൽപ്പിച്ചിരിക്കുകായണ് ബി.സി.സി.ഐ.

ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും നേരത്തേ തന്നെ വിരമിച്ച രോഹിതിന്റെയും കൊഹ്‌ലിയുടേയും അവസാന അന്താരാഷ്ട്ര പര്യടനമായിരിക്കും ഇതെന്നും വിലയിരുത്തലുകളുണ്ട്.

മിച്ചൽ മാർഷിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇന്ത്യയെ നേരിടുന്നത്.

ഇന്ത്യ@ ഓസ്‌ട്രേലിയ

ഏകദിന പരമ്പര

ഒക്‌ടോബർ 19

ഒക്‌ടോബർ 23

ഒക്‌ടോബർ 25

ട്വന്റി-20

ഒക്‌ടോബർ 29

ഒക്‌ടോബർ 31

നവംബർ 2

നവംബർ 6

നവംബർ 8