prasad

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി മഠത്തൂർക്കുന്നിൽ ഏറന്നൂർ മനയിൽ പ്രസാദ് ഇ ഡി ആണ് അടുത്ത ഒരു വർഷം ശബരിമലയിലെ മേൽശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടിയായ കശ്യപ് വര്‍മയാണ് പുതിയ ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 14പേരാണ് മേൽശാന്തിക്കുള്ള അന്തിമപ്പട്ടികയിൽ ഉണ്ടായിരുന്നത്.

മുട്ടത്തൂർ മഠം എം ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശിയാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തിലെ മൈഥിലി കെ വര്‍മയാണ് നറുക്കെടുത്തത്. അടുത്ത മണ്ഡലകാലമായ വൃശ്ചികം ഒന്നിന് തലേദിവസമാണ് (തുലാം 31) ഇരുവരും ചുമതലയേൽക്കുക. ഇവർ പുറപ്പെടാശാന്തിമാരായിരിക്കും.