dd

തിരുവനന്തപുരം:മുൻനിര വാഹന സോഫ്ട്‍വെയർ നിർമ്മാതാക്കളായ ആക്സിയ ടെക്‌നോളജീസ്,എൻജിനിയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025 പൂർത്തിയാക്കി. കമ്പനിയുടെ സി.എസ്.ആർ വിഭാഗമായ ആക്സിയ ഫൗണ്ടേഷൻ ട്രസ്റ്റിന്റേതാണ് സംരംഭം. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെയും കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെയും 50വിദ്യാർത്ഥികളായിരുന്നു 12ആഴ്ച നീണ്ടുനിന്ന പ്രോഗ്രാമിന്റെ ഭാഗമായത്. കനൽ ഇന്നൊവേഷൻസുമായി സഹകരിച്ചാണ് പദ്ധതി. ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ എം.മോഹൻ, ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ.ദിപങ്കർ ബാനർജി,ആക്സിയ ടെക്നോളജീസ് വൈസ് പ്രസിഡന്റ് രജീഷ്.ആർ,കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബീന എസ്,ആക്സിയ ടെക്നോളജീസ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജോസ് കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.