pic

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ. പ്രകോപനമുണ്ടായാൽ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും പാകിസ്ഥാന്റെ പ്രതികരണമെന്ന് മുനീർ ഭീഷണി മുഴക്കി. പാകിസ്ഥാന്റെ വികസിച്ചു കൊണ്ടിരിക്കുന്ന സൈനിക ശേഷികൾ ഭൂമിശാസ്ത്രപരമായ സുരക്ഷിതത്വം സംബന്ധിച്ച ഇന്ത്യയുടെ മിഥ്യാധാരണകളെ തകർക്കുമെന്നും മുനീർ അവകാശപ്പെട്ടു.