
മകൾ മഹാലക്ഷ്മിയെ നോക്കാനായി സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിലൂടെ കാവ്യ തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. ഇന്ന് കാവ്യയുടെ അമ്മ ശ്യാമളയുടെയും മഹാലക്ഷ്മിയുടെയും ജന്മദിനമാണ്.
അമ്മയ്‌ക്കും മകൾക്കുമൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് കാവ്യ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. 'ഈ ദിനത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണ്- എന്റെ അമ്മയും മകളും.'- എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. 2018 ഒക്‌ടോബർ പത്തൊൻപതിനാണ് മഹാലക്ഷ്മി ജനിച്ചത്. കാവ്യയും മകളും ഇപ്പോൾ ചെന്നൈയിലാണ് താമസം. കാവ്യയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ശ്യാമളയ്ക്കും മഹാലക്ഷ്മിക്കും ആശംസയറിയിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്