
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ (ഒഎൻജിസി) അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ബികോം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് എന്നിവ പാസായവർക്ക് ഒഎൻജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. 2623 ഒഴിവുകളാണുളളത്. നവംബർ ആറുവരെ അപേക്ഷിക്കാനാണ് അവസരമുളളത്.
അനുബന്ധിത മേഖലയിൽ ലഭിച്ച മാർക്കിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. നവംബർ 26ന് ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഒഎൻജിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മെക്കാനിക്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റ്, ഫിറ്റർ, ഫയർ സേഫ്റ്റി ടെക്നീഷ്യൻ, മോഡൽ ലബോറട്ടറി ടെക്നീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ, സ്റ്റോർ കീപ്പർ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ, ടെലികമ്യൂണിക്കേഷൻസ് എന്നീ വകുപ്പുകളിലേക്കാണ് അപ്രന്റീസ് ഒഴിവുകളുളളത്. 18നും 24നും ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ 8200 രൂപ മുതൽ 12,300 രൂപ വരെ സ്റ്റൈഫന്റ് ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം.
ഒഴിവുകൾ
നോർത്തേൺ സെക്ടർ- 165 ഒഴിവുകൾ
മുംബയ് സെക്ടർ -569 ഒഴിവുകൾ
വെസ്റ്റേൺ സെക്ടർ- 856 ഒഴിവുകൾ
ഈസ്റ്റേൺ സെക്ടർ -458 ഒഴിവുകൾ
സൗത്ത് സെക്ടർ -322 ഒഴിവുകൾ
ജനറൽ സെക്ടർ- 253 ഒഴിവുകൾ