lizard

വീട്ടിലെ മുക്കിലും മൂലയിലും കാണുന്ന ഒന്നാണ് പല്ലി. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്ന് വച്ച ഭക്ഷണത്തിലുമൊക്കെ പല്ലികൾ വീഴുന്നത് പല വീടുകളിലും സ്ഥിരമാണ്. പാറ്റയെ പോലെ പല്ലിയെ അടിച്ചു കൊല്ലാനും കഴിയില്ല. പല്ലിയെ വീട്ടിൽ നിന്ന് സ്ഥിരമായി തുരത്താൻ ചില പ്രയോഗങ്ങൾ ഉണ്ട്. അവ ഒന്ന് നോക്കിയാലോ?​

മുട്ടത്തോട്

പൊതുവെ പല്ലികൾക്ക് മുട്ടയുടെ മണം ഇഷ്ടമല്ല. അതിനാൽ പല്ലിവരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുട്ടത്തോട് വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഇവയെ തുരത്താൻ സഹായിക്കുന്നു.

ഉള്ളി, വെളുത്തുള്ളി

മുട്ടപോലെ തന്നെ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും ഗന്ധം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. അതിനാൽ ഇവയുടെ നീര് അൽപം വെള്ളത്തിൽ ചേർത്ത് പല്ലിവരുന്ന സ്ഥലത്ത് തളിക്കുക. ഇത് പല്ലിയെ വീടിന്റെ പരിസരത്ത് നിന്ന് തന്നെ തുരത്തുന്നു.

തുളസി

നിരവധി ആരോഗ്യഗുണങ്ങളുള്ള സസ്യമാണ് തുളസി. ഇത് വീട്ടിൽ നട്ടുവളർത്തുന്നത് പല്ലികളെ തുരത്താൻ സഹായിക്കുന്നു. തുളസിയുടെ ഗന്ധമുള്ള ഇടങ്ങളിൽ പല്ലികൾക്ക് ജീവിക്കാൻ പ്രയാസമാണ്. അതിനാൽ വീടിനകത്തോ വീടിനോട് ചേർന്നോ തുളസിച്ചെടി വളത്തുന്നത് നല്ലതാണ്.

കാപ്പിപ്പൊടി

പല്ലി വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ അൽപം കാപ്പിപ്പൊടി വിതറുന്നത് വളരെ നല്ലതാണ്. കാരണം കാപ്പിപ്പൊടിയുടെ ഗന്ധം പല്ലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനാൽ അമിതനേരം കാപ്പിപ്പൊടി ഉള്ള സ്ഥലത്ത് നിൽക്കാൻ ഇവയ്ക്ക് പറ്റില്ല.