magnet

കൊച്ചി: പുതിയ സി.എൻ.ജി പരിഷ്‌കരണം മാഗ്‌നൈറ്റ് ബി.ആർ10 ഇസിഷിഫ്റ്റ് എ.എം.ടിയിലേക്ക് കൂടി വ്യാപിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഈ വർഷം ആദ്യം മാഗ്‌നൈറ്റ് ബിആർ10 മാനുവൽ ട്രാൻസ്മിഷനു കൊണ്ടുവന്ന സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്‌മെന്റ് കിറ്റ് മികച്ച പ്രതികരണം നേടിയതിനു പിന്നാലെയാണ് ഇസിഷിഫ്റ്റ് എ.എം.ടിയിലേക്ക് കൂടി സി.എൻ.ജി വ്യാപിപ്പിച്ചത്.

ഒപ്പം, സി.എൻ.ജി റെട്രോഫിറ്റ് ചെയ്ത പുതിയ നിസാൻ മാഗ്‌നൈറ്റുകൾക്ക് സ്റ്റാൻഡേർഡ് ഫ്യുവൽ ലിഡുള്ള ഇന്റഗ്രേറ്റഡ് ഫ്യുവൽ ലിഡ് ഡിസൈൻ സംവിധാനവും അവതരിപ്പിച്ചു. ഇത് കൂടുതൽ സൗകര്യം, വേഗത്തിൽ ഇന്ധനം നിറയ്ക്കൽ, മെച്ചപ്പെട്ട എർഗണോമിക്‌സ് എന്നിവ നൽകും. സി.എൻ.ജി റെട്രോഫിറ്റ്‌മെന്റ് കിറ്റിന് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയുമുണ്ട്. ജി.എസ്.ടി പരിഷ്‌കരണത്തെ തുടർന്ന്, നിസാൻ സി.എൻ.ജി റെട്രോഫിറ്റ്‌മെന്റ് കിറ്റിന് വില 71,999 രൂപ ആയി കുറച്ചട്ടുമുണ്ട്.