നെടുമങ്ങാട്: പള്ളുരുത്തി സ്കൂളിലെ വിദ്യാർത്ഥിനിക്ക് ഹിജാബ് വിലക്കേർപ്പെടുത്തിയ സംഭവം മതനിരപേക്ഷ സമൂഹത്തിന് യോജിക്കാത്തതും മൗലികാവകാശ ലംഘനവുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് നെടുമങ്ങാട് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. 'കുടുംബം, ധാർമികത, സമുഹം'എന്ന പ്രമേയത്തിലാണ് മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം എ.പി.മുനവ്വർ സ്വലാഹി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹീർ തിരുമല അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രൊഫ.അബ്ദുറഷീദ്, വിസ്‌ഡം നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാഷിം വിതുര, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, സംസ്ഥാന സമിതിയംഗം താഹ പാലാംകോണം, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ ഭാരവാഹികളായ അർശദ് പട്ടം, നാസിഫ് റഹ്മാൻ എന്നിവർ സംസാരിച്ചു. വിസ്ഡം നെടുമങ്ങാട് മണ്ഡലം സെക്രട്ടറി അബൂ ഖലീൽ അഴിക്കോട് സ്വാഗതവും, ട്രഷറർ അബ്ദുൽ റഹീം വിതുര നന്ദിയും പറഞ്ഞു.