mammootty

മമ്മൂട്ടി,​ മോഹൻലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. യു.കെയിലെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടത്.

റെഡ് റേഞ്ച് റോവറിൽ സ്റ്റൈലിഷ് ലുക്കിൽ ലൊക്കേഷനിൽ എത്തുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാനാവുന്നത്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്. സഹപ്രവർത്തകരെ ക്യാമറയിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗിനായി ഈ മാസമാണ് മടങ്ങിയെത്തിയത്. സിനിമയുടെ ടൈറ്റിൽ ടീസർ ഒക്ടോബർ 2ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ,,​ കുഞ്ചാക്കോ ബോബൻ,​ നയൻതാര,​ സെറിൻ ഷിഹാബ്,​ രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

View this post on Instagram

A post shared by Mammootty Kampany (@mammoottykampany)


ആന്റോ ജോസഫ് ഫിലിം കമ്പനി,​ കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്സ കെ,​ജി,​ അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ സലിം പ്രൊഡക്ഷൻസ്,​ ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകലിഷ സി.ആർ. സലിം,​ സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാണം നിർവഹിക്കുന്നത്. 2025ൽ വിഷു റിലീസായി ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.