anna-rajan

ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് അന്ന രാജന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരേയും താരത്തിന് ലഭിച്ചു. അടുത്തകാലത്തായി നിരവധി ഉദ്ഘാടന വേദികളില്‍ താരം എത്താറുണ്ട്. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് എത്തുന്ന നടിയുടെ വീഡിയോകള്‍ നിമിഷ നേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. അതുപോലെ തന്നെ സമൂഹമാദ്ധ്യമ പ്രൊഫൈലുകളില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കുന്നത് വളരെ പെട്ടെന്നാണ്.

ഇപ്പോഴിതാ ആരാധകരായ ഒരു കൂട്ടം യുവാക്കളോട് അന്ന സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ചാണ് വീഡിയോയില്‍ നടിയെ കാണുന്നത്. ഇതില്‍ ആരാധകരില്‍ ഒരാള്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അയാള്‍ ചോദിക്കുന്നില്ലല്ലോ കൂടെയുള്ള ആളുകളല്ലേ അത് ചോദിക്കുന്നത് എന്നാണ് നടി തിരികെ ചോദിക്കുന്നത്. അത് നേരിട്ട് ടീഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിക്കാന്‍ യുവാവിന് മടിയാണെന്ന് കൂടെയുള്ളവര്‍ പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്നത് ശരിയല്ലെന്നും ഇനിയും ആ ടീഷര്‍ട്ട് ഉപയോഗിക്കാനുള്ളതല്ലേ, വേണ്ട ഞാന്‍ അങ്ങനെയൊന്നും വലിയ ആളല്ല എന്നാണ് ആരാധകനോട് നടി പറയുന്നത്. ഇതിന് ശേഷം അവര്‍ നടന്ന് പോകുകയും ചെയ്യുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ നടിയുടെ ഈ മറുപടിക്ക് വലിയ അഭിനന്ദനമാണ് ആരാധകരില്‍ ഒരു വിഭാഗം നല്‍കുന്നത്. എന്നാല്‍ വീഡിയോ എപ്പോള്‍ എവിടെ വച്ച് ഷൂട്ട് ചെയ്തതാണ് എന്ന് വ്യക്തമല്ല.