തിരുവനന്തപുരം:നിംസ് മെഡിസിറ്റിയുടെ ചെയർമാൻ ഡോ.എ.പി.മജീദ്ഖാന് തലസ്ഥാനത്തെ പൗരപ്രമുഖരുടെ കൂട്ടായ്മ 'ദൃശ്യ'യുടെ നവതി ആദരവ്. ദൃശ്യ കൂട്ടായ്മ നെയ്യാറ്റിൻകരയിലെ ഡോ.എ.പി മജീദ്ഖാന്റെ വസതിയിലെത്തി അദ്ദേഹത്തെ ആദരിച്ചു. കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗം ആദിത്യവർമ്മ നവതി ആദരവ് സമ്മാനിച്ചു.തെക്കൻ തിരുവിതാംകൂറിൽ വിദ്യാഭ്യാസ- ആതുര സേവനരംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് മജീദ്ഖാനെന്ന് ആദിത്യവർമ്മ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഇടപെടൽ ഡോ.മജീദ്ഖാന്റെതാണെന്ന് ചലച്ചിത്ര നടനും നിർമ്മാതാവുമായ ദിനേശ്പണിക്കർ ആശംസകൾ അർപ്പിച്ച് പറഞ്ഞു.എൻ.ജയശേഖരൻനായർ അദ്ധ്യക്ഷനായി.മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഗൗരിദാസൻനായർ,ചലച്ചിത്ര സംവിധായകൻ ജി.എസ്.വിജയൻ,നിർമ്മാതാവ് കല്ലിയൂർ ശശി,ജ്യോതിഷ് ചന്ദ്രൻ,വാർത്താ അവതാരിക രാജേശ്വരി,ജയശേഖരൻനായർ,സി.ശിവൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.ഫിലിം ഫ്രെട്ടേണിറ്റിയുടെ ആദരവ് കല്ലിയൂർ ശശിയും നൽകി. മജീദ്ഖാന്റെ പത്നി സെയ്ഫുന്നിസ മക്കളായ നിസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽഖാൻ,ഷബ്നം ഷഫീഖ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.