pic

വാഷിംഗ്ടൺ: ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി ട്രംപ് ആവർത്തിച്ചു. ഇറക്കുമതി തുടർന്നാൽ ഇന്ത്യ വൻ തീരുവകൾ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കി. ട്രംപിന്റെ വാദങ്ങൾ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.