
ഹോം വർക്ക്, ജോലി ഭാരം എന്നിവ ഇല്ലാതെ ഏറ്റവും കൂടുതൽ പേർ സന്തോഷമായി കഴിയുന്ന ഒരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തുടർച്ചയായി എട്ടാം വർഷവും ഫിൻലാൻഡാണ് ആ സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഒരു രാജ്യം. ഇവിടത്തെ ആളുകൾക്ക് സംതൃപ്തി സ്‌കോർ 7.741 ആണെന്നാണ് റിപ്പോർട്ട്. അവരുടെ സംസ്കാരം, ജീവിത ശെെലി എന്നിവയാണ് അതിന് കാരണമെന്നാണ് പറയപ്പെടുന്നത്. പറഞ്ഞുവരുന്നത് ഫിൻലാൻഡ് എന്ന രാജ്യത്തെക്കുറിച്ചാണ്.
ഫിൻലാൻഡുക്കാരുടെ ശ്രദ്ധേയമായ ഒരു സംസ്കാരമാണ് സോണാ ബാത്തിംഗ് ( സ്റ്റീം ബാത്തിംഗ്). ഇത് ഒരു സാമൂഹിക ബന്ധത്തിന്റെ കേന്ദ്രകൂടിയാണ് അവർക്ക്. കൂടാതെ ഇവിടെ നഗ്നത ഒരു സാധാരണമായ കാര്യമായാണ് കണക്കാക്കുന്നത്. ചില സന്ദർഭങ്ങളിൽ ബിസിനസ് ഇടപാടുകൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവ ഈ സോണയിൽ വച്ച നടത്താറുണ്ട്. 'സോണായിൽ സംഭവിക്കുന്നത് സോണയിൽ തന്നെ തുടരും' എന്ന വിശ്വാസം ഇക്കൂട്ടർക്കിടയിൽ ഉണ്ട്. പലരും നഗ്നരായാണ് സോണയിൽ ചെലവഴിക്കാറുള്ളത്. അടുത്തിടെ ഫിൻലാൻഡുക്കാരുടെ രീതികളെക്കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.
'ഫിൻലാൻഡാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യം. ഇവിടെ കാറുകളെക്കാലും സ്റ്റീം ബാത്തിംഗ് റൂമുകളാണ് കൂടുതൽ. നഗ്നരായി ബോസുമായി മിറ്റിംഗ് നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇവിടത്തെ ആളുകൾ അത് ചെയ്യാറുണ്ട്. എല്ലാ വർഷവും അഞ്ച് ആഴ്ച യാത്രകൾക്കായി ഓഫീസുകൾ അവധി നൽകുന്നു. അതും ശമ്പളത്തോടെ. കൃത്യം നാല് മണിക്ക് തന്നെ ജോലി അവസാനിപ്പിക്കാം. സ്കൂളുകളിൽ കൂട്ടികളെ ചേർക്കുന്നത് ഏഴാം വയസിലാണ്. കുട്ടികൾക്ക് ഇവിടെ ഹോം വർക്കുകളും നൽകാറില്ല. ഫിൻലാൻഡിലെ ഹെെസ്കൂൾ വിജയം നേടുന്നവരുടെ നിരക്ക് 93 ശതമാനമാണ്. യുഎസിൽ ഇത് 76 ശതമാനം മാത്രമാണ്. ക്ലാസ് മുറികളുടെ വലുപ്പവും ചെറുതാണ്. 2025ലെ റിപ്പോർട്ട് പ്രകാരം ഫിൻലാൻഡിലെ കുട്ടികളാണ് ഏറ്റവും സന്തോഷമുള്ളവർ'-- വീഡിയോയിൽ പറയുന്നു. വീഡിയോ.