
നായകളുടെ വീഡിയോകൾക്ക് സെെബർ ഇടങ്ങളിൽ ആരാധകർ നിരവധിയാണ്. അത്തരത്തിൽ ഒരു നായയുടെ ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു നായ പുൽമേടിന് മുകളിൽ നിന്ന് ഉരുണ്ട് താഴേക്ക് വീഴുന്നതാണ് അത്. ആദ്യം കാണുമ്പോൾ വിഷമം വരുമെങ്കിലും പിന്നാലെ വീഡിയോയിൽ ഒരു ട്വിസ്റ്റ് ഉണ്ട്.
താഴെ വീണെന്ന് കരുതുന്ന നായ വീണ്ടും മുകളിലേക്ക് പോയി താഴേക്ക് ഉരുണ്ട് വീഴുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വെെറലായി. നിരവധിപേരാണ് ലെെക്കും കമന്റുമായി എത്തുന്നത്. നാറാണത്ത് ഭ്രാന്തന്റെ കഥ നിങ്ങൾ കേട്ടിട്ടില്ലേ? കല്ല് ഉരുട്ടി മുകളിലെത്തിച്ച് താഴേക്ക് ഉരുണ്ടിവിടുന്നത്. അതുപോലെയുണ്ടെന്നാണ് പലരുടെയും കമന്റ്. 'പൂച്ച സാറിന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു, അല്ലെങ്കിൽ ഇത്ര വരില്ല', 'മനുഷ്യനെ പേടിപ്പിക്കാനായിട്ട്', 'ആദ്യം ശരിക്കും വീണതാ പിന്നീട് അതൊരു ഹരമാക്കി മാറ്റി' - ഇങ്ങനെ പോകുന്നു കമന്റുകൾ.