
വർക്കല: ഓടയം ദാറുസലാം മദ്റസയിൽ കുട്ടികൾക്കുള്ള കലാമത്സരം 'സർഗവസന്തം' സംഘടിപ്പിച്ചു.വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി ഉദ്ഘാടനം ചെയ്തു.മദ്റസ കൺവീനർ സലിംകുട്ടി ഓടയം അദ്ധ്യക്ഷനായി.വിസ്ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹിൽ സലഫി,അമീൻ പൂന്തുറ,കലാമുദ്ദീൻ എന്നിവർ പങ്കെടുത്തു. വിസ്ഡം ഓടയം യൂണിറ്റ് സെക്രട്ടറി നജീബ് സ്വാഗതവും സ്റ്റുഡന്റ്സ് സെക്രട്ടറി അൽത്വാഫ് നന്ദിയും പറഞ്ഞു.