
വെള്ളറട: തെക്കൻ സ്റ്റാർസ് മീഡിയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാർഷികവും അവാർഡ് നൈറ്റും വെള്ളറട ജെ.എം ഹാളിൽ നടന്നു. വിവിധ മേഖലകളിലുള്ളവർക്ക് അവാർഡുകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹനന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര സംവിധായകൻ തുളസിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സിനിമ താരങ്ങളായ യദുകൃഷ്ണൻ,അമ്പൂരി ജയൻ,ദീപ സരേന്ദ്രൻ, റഹീന, ജില്ല പഞ്ചായത്ത് അംഗം അൻസജിതാറസൽ, ജയന്തി,മുട്ടച്ചൽ സിവിൻ തുടങ്ങിയവർ സംസാരിച്ചു. തെക്കൻ സ്റ്റാർസ് മീഡിയ കലാസാഹിത്യ പുരസ്‌കാരം ഡോ.ലക്ഷ്മിദാസിന് യോഗത്തിൽ കൈമാറി. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ളവർക്കും അവാർഡുകൾ നൽകി ആദരിച്ചു.സുദിനം സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻലി പുത്തൻപുരയ്ക്കൽ സ്വാഗതവും വേങ്കോട് മണികണ്ഠൻ നന്ദിയും പറഞ്ഞു.