
കൊച്ചി: കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങി സ്വർണവില. ഇന്നലെ രണ്ട് തവണയായി പവന് 3,440 രൂപ കുറഞ്ഞു. രാവിലെ പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയും ഉച്ചയ്ക്ക് ശേഷം വീണ്ടും 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. ഗ്രാമിന് 430 രൂപയാണ് കുറഞ്ഞത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. നിക്ഷേപകരുടെ ലാഭമെടുപ്പാണ് സ്വർണവില ആഗോളവിപണിയിൽ ഇടിയുന്നതിലേക്ക് നയിച്ചത്.