d

മുംബയ്: മുംബയിൽ നിന്ന് യു.എസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ഇന്നലെ രാവിലെ നെവാർക്കിലേക്ക് പറന്ന എ.ഐ 191 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം തുടർ പരിശോധനകൾക്കായി മാറ്റി. ഇതേത്തുടർന്ന് നെവാർക്കിൽനിന്ന് മുംബയിലേക്കുള്ള എ.ഐ 144 വിമാനവും സർവീസ് റദ്ദാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.