yours-today

അശ്വതി: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. എഴുത്തുകൾ മുഖേന വരുമാനമുണ്ടാകും. അന്യരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. നല്ല അവസരങ്ങൾ പൂർണമായും വിനിയോഗിക്കും. ഭാഗ്യദിനം വെള്ളി
ഭരണി: പ്രവർത്തനങ്ങളിൽ തടസങ്ങളും കാലതാമസവും നേരിടും. ഒന്നിലും ചിന്തിക്കാതെ മുന്നിട്ടിറങ്ങുന്നത് ദോഷകരമായി ഭവിച്ചേക്കും. ഔദ്യോഗികരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. വ്യാപാരരംഗത്ത് ധനലാഭമുണ്ടാക്കും. ഭാഗ്യദിനം ഞായർ
കാർത്തിക: ബന്ധുജനങ്ങളിൽ നിന്ന് പലവിധ സഹായങ്ങൾ ലഭിക്കും. ഭൂമി വാടക എന്നിവയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. പുതിയ വീട് എന്ന ആഗ്രഹം സാദ്ധ്യമാകും. ഉന്നതവ്യക്തികളിൽ നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. ഭാഗ്യദിനം ബുധൻ
രോഹിണി: എല്ലാകാര്യങ്ങളിലും വളരെ ശ്രദ്ധചെലുത്തേണ്ട സമയമാണ്. ഒന്നിന് കരുതിവെച്ച പണം മറ്റൊന്നിനുവേണ്ടി ചെലവഴിക്കേണ്ടി വരും. സഹോദരിയുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. കലാപരമായ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ശനി


മകയിരം: ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. വിദേശത്തുള്ളവർ നാട്ടിലെത്തും. ദൂരയാത്രകൾ ആവശ്യമായി വരും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യം ദൃശ്യമാകും. ഭാഗ്യദിനം ചൊവ്വ
തിരുവാതിര: ബഹുജനരംഗത്ത് പുതിയ പദവിയും ഉദ്യോഗത്തിൽ പ്രമോഷനുമുണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളിൽ ഉയർച്ച. സഹോദരങ്ങളുടെ സഹായം ലഭിക്കും. സർക്കാരിൽ നിന്ന് ലോണുകളോ മറ്റ് ആനുകൂല്യങ്ങളോ കിട്ടും. ഭാഗ്യദിനം ശനി
പുണർതം: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ഔദ്യോഗിക രംഗത്തെ നേട്ടങ്ങൾ മനസിന് സന്തോഷമുണ്ടാകും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. അന്യദേശത്തുള്ളവർ തിരികെ നാട്ടിലെത്തും. ഭാഗ്യദിനം ബുധൻ

പൂയം: കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സന്ദർഭം അനുകൂലമാണ്. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പണവും ശ്രേയസും വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ


ആയില്യം: വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കും. പ്രവർത്തനമേഖലയിൽ പരിഗണനയും പദവിയും ലഭിക്കും. പഴയ വാഹനം വിൽക്കുവാനും പുതിയത് വാങ്ങാനും അവസരം. കലാസാഹിത്യാദി കാര്യങ്ങളിലൂടെ പേരും പണവും സമ്പാദിക്കും. ഭാഗ്യദിനം ഞായർ
മകം: കർമ്മരംഗത്ത് ചില മാറ്റങ്ങൾ വരും. മനസ് ശരിയായ രീതിയിൽ ചിന്തിക്കുവാനും ശത്രുക്കളെ പരാജയപ്പെടുത്താനും സാധിക്കും. വരുമാനത്തിൽ ഉയർച്ചയും നിക്ഷേപങ്ങളിൽ വർദ്ധനവുമുണ്ടാകും. ലോണെടുത്ത് വീടുപണി പൂർത്തിയാക്കും. ഭാഗ്യദിനം ചൊവ്വ
പൂരം: സന്താനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ജയിക്കും. ആരോഗ്യപരമായി അനുകൂലസമയം. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം വ്യാഴം
ഉത്രം: പുതിയ കച്ചവട സംഭരങ്ങൾ തുടങ്ങും. കായിക വിനോദങ്ങളിൽ പങ്കെടുക്കാനിടവരും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. സിനിമയുമായി ബന്ധപ്പെട്ടവർക്ക് ഈ ആഴ്ച അനുകൂലമാണ്. വാഹനങ്ങളിലൂടെ ആദായം ലഭിക്കും. ഭാഗ്യദിനം ശനി


അത്തം: ബാങ്കുകളിലോ പണമിടപാടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാകും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. ഭാഗ്യദിനം തിങ്കൾ
ചിത്തിര: താത്കാലികാടിസ്ഥാനത്തിൽ ജോലികൾ ലഭിക്കും. ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കാനിടയുണ്ട്. ജനമദ്ധ്യത്തിൽ സ്വാധീനം വർദ്ധിക്കും. ഭൂമി, വാടക വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ
ചോതി: സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മദ്ധ്യസ്ഥം വഹിക്കും. സാമൂഹ്യപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങും. ബന്ധുജനങ്ങളുമായി സമ്പർക്കം പുലർത്തും. കുടുംബത്തിൽ ചില ദൈവിക കർമ്മങ്ങൾ നടക്കാനിടയുണ്ട്. ഭാഗ്യദിനം ശനി
വിശാഖം: തൊഴിൽപരമായി മാറ്റങ്ങൾ സംഭവിച്ചേക്കാം. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിക്കും. വ്യാപാരരംഗത്തെ എതിർപ്പുകൾ ഒഴിവാക്കി ലാഭമുണ്ടാകും. സ്ത്രീകൾക്ക് അവർ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിറവേറ്റാൻ അവസരമുണ്ടാകും. ഭാഗ്യദിനം ചൊവ്വ


അനിഴം: മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പരസ്യങ്ങൾ മുഖേന വരുമാനം കൂടും. കർഷകർക്ക് ആദായമുണ്ടാകും. രക്തസമ്മർദ്ദമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്. ഭാഗ്യദിനം വ്യാഴം
തൃക്കേട്ട: വീടുമാറി താമസിക്കേണ്ട അവസരമുണ്ടാകും. പുതിയ സംരംഭങ്ങളിൽ നിന്ന് ഉടനടി ഫലം ലഭിക്കും. ബിസിനസിൽ പാർട്ട്ണർഷിപ്പുകൾ അവസാനിപ്പിക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഭാഗ്യദിനം ഞായർ
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യ കാര്യങ്ങളിലും കൂടുതൽ താത്പര്യം പ്രകടിപ്പിക്കും. രാഷ്ട്രീയ കാര്യങ്ങളിലും മറ്റും ശരിയായ ഒരു തീരുമാനമെടുക്കാൻ പ്രയാസം നേരിടും. ഭാഗ്യദിനം ശനി

പൂരാടം: അദ്ധ്യാപകർക്ക് അവാർഡുകൾ ലഭിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കും. ചില പ്രവർത്തന വൈകല്യങ്ങളുണ്ടായാലും പണത്തിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ജന സ്വാധീനം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി


തിരുവോണം: ശരിയായ വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും. ഉല്ലാസസഞ്ചാരങ്ങൾക്കും മറ്റും വേണ്ടി സമയം കണ്ടെത്തും. പുതിയ വ്യാപാരസംരംഭങ്ങളിൽ ഏർപ്പെടും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചുകിട്ടും. ഭാഗ്യദിനം വെള്ളി
അവിട്ടം: ബിസിനസിലും ഉദ്യോഗത്തിലും അഭിവൃദ്ധിയുണ്ടാകും. വസ്തുവിന്മേൽ നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. സന്താനങ്ങളുടെ വിവാഹം തീരുമാനിക്കും. കടക്കെണിയിൽ നിന്ന് മോചനമുണ്ടാകും. ഭാഗ്യദിനം ബുധൻ
ചതയം: ആദായകരമല്ലാത്ത സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭകരമാക്കാൻ ശ്രമിക്കും. ഭൂമിയോ മറ്റ് വസ്തുക്കളോ പണയപ്പെടുത്തും. മതപരമായ അനുഷ്ഠാനങ്ങൾക്ക് സമയം കണ്ടെത്തും. വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ അവസരം. ഭാഗ്യദിനം ഞായർ
പൂരുരുട്ടാതി: ഇൻഷ്വറൻസിൽ നിന്നും പണം ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം ലഭിക്കും. വാഹനം വാങ്ങാനദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. പാർട്ണർമാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഭാഗ്യദിനം ചൊവ്വ


ഉത്രട്ടാതി: ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. പൂർവ്വികസ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ക്രയവിക്രയങ്ങളിൽ നിന്നും നേട്ടമുണ്ടാകും. വിദേശത്തു നിന്നുള്ള ധനാഗമം വർദ്ധിക്കും. ഭാഗ്യദിനം ശനി
രേവതി: വീടു പണിയുകയോ പഴയത് മോടിപിടിപ്പിക്കുകയോ ചെയ്യും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ധനമുണ്ടാക്കും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ വന്നുചേരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം