a

പത്തനംതിട്ട: ദർശനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു സന്നിധാനത്ത് വിശ്രമിക്കാതെ 12.20ന് വാഹനത്തിൽ പമ്പയിലേക്ക് തിരിച്ചു. ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറിൽ പ്രമാടത്തേക്ക്. വൈകിട്ട് 4.10ന് പ്രമാടത്ത് എത്തിയ രാഷ്ട്രപതിയെ മന്ത്രി വി. എൻ. വാസവന്റെ നേതൃത്വത്തിൽ യാത്രയാക്കി. 4.15ന് രാഷ്ട്രപതി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.

മന്ത്രി വി. എൻ. വാസവൻ, ആന്റോ ആന്റണി എം.പി, എം. എൽ.എമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, എസ്. പി ആർ. ആനന്ദ് എന്നിവരാണ് രാഷ്ട്രപതിയെ പ്രമാടത്ത് സ്വീകരിച്ചത്. സന്നിധാനത്ത് മന്ത്രി വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് കുമാർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.