
എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണമാണ് ഇഡ്ഡലി. ആവിയിൽ വേവിച്ച ഈ ഭക്ഷണത്തിന് ആരാധകരും ഏറെയാണ്. എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്ന ഇഡ്ഡലി, ഏറ്റവും വൃത്തിയുള്ള പരമ്പരാഗത പ്രഭാതഭക്ഷണമായും കണക്കാക്കുന്നു. എന്നാലെന്നും രാവിലെ ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?
ദിവസവും പ്രഭാതഭക്ഷണമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ ലഭിക്കുന്ന അഞ്ച് ആരോഗ്യപരമായ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം:
1. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ഇത് ആവിയിൽ വേവിക്കുന്നത് കൊണ്ടും ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കുന്നതിന് അധികം കഷ്ടപ്പെടേണ്ടതില്ല. കൂടാതെ അസിഡിറ്റി കാരണം ബുദ്ധിമുട്ടുന്നവർക്കും ഇഡ്ഡലി വളരെ നല്ല ഭക്ഷണമാണ്. സാമ്പാറിനൊപ്പം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകൾ ചേർക്കാനും സഹായിക്കും.
2. സ്ഥിരമായ ഊർജ്ജം നൽകുന്നു
ഇഡ്ഡലിയിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഊർജ്ജം പുറത്തുവിടുകയും കൂടുതൽ നേരം സജീവമായി നിലനിർത്താനും സഹായിക്കും. കൂടാതെ ഇടയ്ക്കിടെയുള്ള വിശപ്പ് തടയാനും ഇഡ്ഡലി സഹായിക്കും. പ്രോട്ടീനും പച്ചക്കറികളും ഇഡ്ഡലിയുമായ് ചേരുമ്പോൾ സ്ഥിരമായ ഊർജ്ജം നിലനിർത്താനും എണ്ണകടികൾ ഒഴിവാക്കാനും സഹായിക്കുന്നു.
3. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
ആവിയിൽ വേവിക്കുന്ന ഭക്ഷണമായതിനാൽ ഇതിൽ കൊഴുപ്പ് വളരെ കുറവാണ്. കൂടാതെ അധികം എണ്ണയില്ലാത്തതും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് കാരണമാകുന്നു. സാമ്പാറുമായി ചേർക്കുമ്പോൾ, ആന്റിഓക്‌സിഡന്റുകളും നാരുകളും ഹൃദയത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്തും.
4. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
ഒരു മീഡിയം ഇഡ്ഡലിയിൽ ഏകദേശം 35 മുതൽ 50 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവനുള്ള കലോറി നിയന്ത്രണത്തെ പിന്തുണയ്ക്കുന്നു. കൂടാതെ സാമ്പാറോ പ്രോട്ടീൻ കൂടുതലുള്ള ചട്‌നിയോടൊപ്പമോ കഴിക്കുമ്പോൾ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
5. കുടലിലും രോഗപ്രതിരോധത്തിലും സൗമ്യത
പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന് ഗുണം ചെയ്യുന്നു. കുടലിന്റെ ആരോഗ്യം രോഗപ്രതിരോധശേഷിയെ നേരിട്ട് ബാധിക്കും. ഇഡ്ഡലി എളുപ്പത്തിൽ ദഹിക്കുന്നതും കുടലിലെ ബാക്ടീരിയകൾ വളരുന്നതിലും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട പോഷക ആഗിരണം, ശക്തമായ പ്രതിരോധ സംവിധാനം എന്നിവയ്ക്കും കാരണമാകുന്നു.
സമികൃതാഹാരത്തിന്റെ ഭാഗമായി ഇഡ്ഡലി മിതമായി കഴിക്കുമ്പാൾ ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകുന്നു. അതുപോലെ ഇഡ്ഡലിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ധാരാളമടങ്ങിയ സാമ്പാർ, മുട്ട, നിലക്കടല, പയർ ചട്‌നികൾ എന്നിവയോടൊപ്പം ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നു. ദിവസവും ഇഡ്ഡലി കഴിക്കുന്നത് പൊതുവെ സുരക്ഷിതവും ആരോഗ്യകരവുമാണ്.