hair

യുവാക്കൾ ഇന്ന് നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. അതിനാൽ തന്നെ ഏറ്റവും നല്ല ഹെയർ ഡെെ ഏതാണെന്ന് തെരഞ്ഞ് നടക്കുന്നവരാണ് ഭൂരിഭാഗവും. ഈ കാലഘട്ടത്തിലെ ആഹാരരീതി, ജീവിതശെെലി, ഹോർമോൺ വ്യതിയാനം എന്നിവയാണ് അകാലനരയ്ക്ക് പ്രധാനകാരണം. ഇത് മറയ്ക്കാൻ കെമിക്കൽ കളറും ഡെെകൾ ഉപയോഗിക്കുന്നത് പ്രശ്നം ഗുരുതരമാക്കുന്നു.

ഇത് മുടിയുടെ സ്വാഭിവികത നഷ്ടപ്പെടുത്തുക മാത്രമല്ല അമിതമായി മുടി വരണ്ടുപോകുന്നതിനും കാരണമാകുന്നു. ഇത് മുടി കൊഴിച്ചിൽ, താരൻ, അലർജി എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇത്തരം കെമിക്കൽ നിറഞ്ഞ ഡെെകൾ മുടിയുടെ വളർച്ചയെ തന്നെ ബാധിക്കും. മുടി സംരക്ഷിക്കാൻ എപ്പോഴും പ്രകൃതിദത്തമായ രീതിയാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നരച്ച മുടി എങ്ങനെ കറുപ്പിക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടീ‌സ്പൂൺ കാപ്പിപ്പൊടി ഇടുക. അതിലേക്ക് മൂന്ന് ടീസ്പൂൺ കട്ട തെെര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് പച്ച കർപ്പൂരം പൊടിച്ചതും ചേർക്കണം. ശേഷം അരമണിക്കൂർ ഇത് അടച്ചുവയ്ക്കുക. എണ്ണ പുരട്ടാത്ത മുടിയിൽ ഈ മിശ്രിതം പുരട്ടണം. 30 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകാം. ഷാമ്പു ഉപയോഗിക്കരുത്. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്.