
കൊല്ലം: വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്.
കൊല്ലം മെമു കടന്നുപോയപ്പോൾ ഗാർഗി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. ഹെഡ് സെറ്റ് ഉപയോഗിച്ചുകൊണ്ട് ട്രാക്കിന് സമീപത്തുകൂടെ നടക്കുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ഐഎച്ച്‌ആർഡി മോഡൽ പോളിടെക്‌നിക് കോളേജിലെ രണ്ടാംവർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.