accident

ഭുവന്വേശ്വ‌‌ർ: റെയിൽവേ പാളത്തിൽ നിന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്. ഓഡീഷയിലെ പുരിയൽ ജാനക്ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെയാണ് വിശ്വജീത് സാഹു റീൽ ചിത്രീകരിക്കാൻ റെയിൽവേ പാളത്തിനടുത്ത് എത്തിയത്.


റീൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയിയിൽ പോസ്റ്റു ചെയ്യാനുള്ള വിശ്വജീതിന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. വിശ്വജീതിന്റെ നേർക്ക് ട്രെയിൻ വരുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ അടുത്തുവരുമ്പോൾ വീഡിയോ റെക്കാർഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Tragic accident occurred in Puri district, Odisha A 15-year-old boy was hit by train & died near Janakdeipur railway station. The accident occurred while he was filming a video reel on his mobile phone on the railway track. pic.twitter.com/sg5vI5yDSy

— CMNS_Media✍🏻 Dr. Physician 📝VEDA 👣 (@1SanatanSatya) October 23, 2025