tech-

ന്യൂഡൽഹി: മെറ്റയിൽ നിന്ന് പിരിച്ചു വിടപ്പെട്ട എൻജിനിയർമാർക്ക് വൻ ശമ്പളത്തിൽ ജോലി വാഗ്ദാനവുമായ ി ഇന്ത്യൻ സ്റ്റാർട്ടപ്പ്. സ്മോളസ്റ്റ് എ.ഐ സ്ഥാപകനും ഐ.ഐ.ടി പൂർവ്വ വിദ്യാർത്ഥിയുമായ സുദർശൻ കാമത്താണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വോയ്‌സ് എ.ഐ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് സുദർശൻ കാമത്ത് അറിയിച്ചത്. സാൻ ഫ്രാൻസിസ്കോയിലെ ഞങ്ങളുടെ സ്പീച്ച് ടെക്നോളജി ടീമിലേക്ക് ഞങ്ങൾ ആൾക്കാരെ തേടുന്നു. മെറ്റയിൽ നിന്ന് പിരിച്ചു വിടപ്പെട്ടവരാണെങ്കിൽ സ്മോളസ്റ്റ് എ.ഐയിൽ ചേരുന്നത് പരിഗണിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

Laid off from Meta?

We are hiring in speech team for Smallest AI in San Francisco!

Comp - 200-600K $ base
Equity - Flexible

Looking for - experience with speech evals, speech generation, full duplex speech to speech

Must be - fkin smart and hungry.

DM me.

— Sudarshan Kamath (@kamath_sutra) October 23, 2025

ഈ തസ്തികകളിലെ അടിസ്ഥാന ശമ്പളം 200,​00 0 ഡോളറിനും 600,​000 ഡോളറിനും ( 5,26,92,930 രൂപ)​ ഇടയിലായിരിക്കുമെന്നും ഇക്വിറ്റി ഇൻസെന്റിവുകളും നൽകുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. സ്പീച്ച് ഇവാലുവേഷൻ,​ സ്പീച്ച് ജനറേഷൻ. ഫുൾ ഡ്യൂപ്ലക്സ് സ്പീച്ച്-ടു-സ്പീച്ച് സിസ്റ്റം എന്നിവയിൽ വൈദഗ്ദ്ധ്യമുള്ളവരും അസാധാരണമാം വിധം കഴിവുള്ളവരും ലക്ഷ്യബോധമുള്ളതുമായ വ്യക്തികൾക്കാണ് അവസരം.

സൂപ്പർ ഇന്റലിജൻസ് ലാബിലെ ആയിരക്കണക്കിന് തസ്തികകളിൽ നിന്ന് 600 ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതായി മെറ്റ മേധാവി സക്കർബർഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് മെറ്റയുടെ വിശദീകരണം.