pm-shri-

തിരുവനന്തപുരം: സി.പി.ഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. പദ്ധതിയിൽ ചേരാത്തതിനെ തുടർന്ന് തടഞ്ഞു വച്ച ഫണ്ട് കേരളത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ആർ.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ പദ്ധതിയിലെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതൊക്കെ അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്.