car

ജി.എസ്.ടി ഇളവും ആനുകൂല്യങ്ങളും കുതിപ്പായി

തൃശൂര്‍: സംസ്ഥാനത്ത് വാഹന വില്‍പ്പന കുതിച്ചുയരുന്നു. ജി.എസ്.ടി നിരക്കുകളുടെ ഇളവിന്റെ കരുത്തില്‍ ഇത്തവണ വില്‍പ്പന മുന്‍വര്‍ഷത്തെ 7.83 ലക്ഷം യൂണിറ്റുകള്‍ കവിഞ്ഞേക്കും. നിലവില്‍1.88 കോടി വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. വില്‍പ്പനയിലെ വളര്‍ച്ച കണക്കിലെടുത്താല്‍ വാഹനങ്ങളുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി കവിയും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് വില്‍പ്പനയില്‍ മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരത്ത് 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 10,074 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും 18,803 ഇരുചക്ര വാഹനങ്ങളുമാണ്. എല്ലാ ജില്ലയിലും ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ വിറ്റഴിക്കുന്നത്.

വാഹനസാന്ദ്രതയില്‍ നാലാം സ്ഥാനം

വാഹനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്. 1,000 പേര്‍ക്ക് 427 വാഹനങ്ങളുണ്ട്. ചണ്ഡിഗഡാണ് മുന്നില്‍ (1,000 പേര്‍ക്ക് 702). പുതുച്ചേരി (521), ഗോവ (476) എന്നിവ തൊട്ടുപിന്നില്‍.


പൊതുഗതാഗതത്തില്‍ താത്പര്യം കുറയുന്നു

കൊവിഡിനുശേഷം പൊതുഗതാഗതത്തിന് പ്രിയം കുറയുകയാണ്. സ്വന്തമായി വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് 2020ന് ശേഷമുണ്ടായത്. യാത്രക്കാര്‍ കുറഞ്ഞതോടെ പൊതുഗതാഗത സൗകര്യങ്ങളും കുറഞ്ഞു.

ഗതാഗതക്കുരുക്ക് വലിയ ആശങ്കയാണ്. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച് റോഡുകള്‍ വികസിക്കുന്നില്ല. പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് ഏക പോംവഴി. - പി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി. പാസഞ്ചേഴ്സ് അസോസിയേഷന്‍

പുതുവാഹനങ്ങള്‍

2024-25 (സെപ്തംബര്‍ വരെ) .............. 7.83 ലക്ഷം
2023-24.............. 7.44 ലക്ഷം
2022-23.............. 7.91 ലക്ഷം

ജില്ലകളിലെ പുതുവാഹനങ്ങള്‍

എറണാകുളം..... 24,640

കോഴിക്കോട്.......18,978