crime

കൊച്ചി: വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവാവിനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി അതുല്‍ നെല്‍സനാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

മൂവാറ്റുപുഴയില്‍ ബേക്കറി ജീവനക്കാരനായ അതുല്‍ ഒരേ സമയം രണ്ട് യുവതികളുമായി അടുപ്പത്തിലായിരുന്നു. ഇതില്‍ ഒരു യുവതിയുമായുള്ള വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. തുടര്‍ന്നാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ഗര്‍ഭിണിയാണെന്നും കാട്ടി രണ്ടാമത്തെ യുവതി പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിരിധിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡനം.

ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനിയില്‍ ഇരിക്കെയാണ് രണ്ടാമതും വിവാഹിതനായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യയുമായി പിരിഞ്ഞ് കഴിയുമ്പോഴാണ് ഈ രണ്ട് യുവതികളേയും അതുല്‍ പരിചയപ്പെടുന്നത്.