ss

നടൻ കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. കെൻ ആണ് മറ്റൊരു നായകൻ. ദേവദർശിനിയും പ്രധാന വേഷത്തിൽ എത്തുന്നു . സ്കൂൾ ജീവിതം പ്രമേയമാക്കി ഫൺ എന്റർടെയ്നറാണ് ചിത്രം. തമിഴിലെ പ്രമുഖ നടൻ കരുണാസിന്റെയും ഗായിക ഗ്രേസ് കരുണാസിന്റെയും മകനായ കെൻ അസുരൻ, വിടുതലൈ 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനാണ്.

വിക്കി ആണ് ഛായാഗ്രാഹകൻ. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. പാർവത എന്റർടെയ്ൻമെന്റ്സും സ്ട്രീറ്റ് ബോയ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ജയിലർ 2നു ശേഷം സുരാജ് അഭിനയിക്കുന്ന തമിഴ് ചിത്രം ആണ്. വിക്രം നായകനായ വീര ധീര ശൂരൻ പാർട് 2 ആണ് സുരാജിന്റെ തമിഴ് അരങ്ങേറ്റ ചിത്രം.