pic

ബെർലിൻ: ഇന്ത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ' ഞങ്ങൾ യു.എസുമായി ചർച്ച നടത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനുമായും ചർച്ചയുണ്ട്. എന്നാൽ ഞങ്ങൾ തിടുക്കപ്പെട്ട് കരാറുകളിൽ ഏർപ്പെടില്ല. സമയപരിധി നിശ്ചയിച്ചോ, ഞങ്ങളുടെ തലയ്ക്ക് നേരെ തോക്കു ചൂണ്ടിയോ കരാറുകളുണ്ടാക്കാൻ കഴിയില്ല" - ജർമ്മനിയിൽ ബെർലിൻ ഗ്ലോബൽ ഡയലോഗിനെ അഭിസംബോധന ചെയ്യവെ ഗോയൽ വ്യക്തമാക്കി. രാജ്യത്തിന് മേലുള്ള തീരുവകൾ മറികടക്കുകയാണ് ലക്ഷ്യമെന്നും അതിനായി പുതിയ വിപണികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. തീരുവകളിലൂടെ സമ്മർദ്ദം ചെലുത്തി ഇന്ത്യയുമായി വ്യാപാര കരാറിലെത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കവെയാണ് ഗോയലിന്റെ പ്രസ്താവന.