dileep

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടന്നയാൾ പൊലീസ് കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി അഭിജിത് എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ വീട്ടിലേക്കാണ് ഇയാൾ മദ്യലഹരിയിൽ അതിക്രമിച്ച് കയറിയത്.


നടന്റെ സുരക്ഷാ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് അഭിജിത്തിനെ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ആലുവ പൊലീസ് സ്ഥലത്തെത്തി അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമം ആയിരുന്നില്ല ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.