
ലണ്ടൻ: കേളി യുകെ സംഘടിപ്പിയ്ക്കുന്ന കേരളപ്പിറവിയുടെ അറുപത്തിയൊമ്പതാമത് വാർഷികാഘോഷം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റിപ്പിൽ സെന്റർ ബാർക്കിംഗ് ഐജി 11 7പിബി വച്ച് നടക്കും. കൂടാതെ കേളിയുടെ ആദ്യപ്രസിദ്ധീകരണമായ "ദളം" ത്തിന്റെ പ്രകാശന കർമ്മം, കേളിയുടെ വെബ്സൈറ്റിന്റെ (www.keli.org.uk ) ഉദ്ഘാടനം എന്നീ ചടങ്ങുകളും ഉണ്ടാകും.
യുകെയിലെ സർഗപ്രതിഭകളായ കലാപ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്തമാലിക, സംഗീതാഞ്ജലി, മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ ദൃശ്യകലയുടെ (എംഎയുകെ) ഏറ്റവും പുതിയ നാടകമായ "തെയ്യം" അവതരിപ്പിക്കപ്പെടും. പ്രവേശനം തികച്ചും സൗജന്യമാണ്. കേളീ പുരസ്‌കാരം, ആർട്ടിസ്റ്റ് ശിവാനന്ദൻ അനുസ്മരണ പുരസ്‌കാരം എന്നിവയും അതേദിവസം സമ്മാനിക്കും.