jithin

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി ലൈംഗികമായി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിത ഭവനിൽ ജിതിനാണ് (19) ഏനാത്ത് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ കുന്നിട അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയാണ് ജിതിൻ പീഡിപ്പിച്ചത്.

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.