urinated

ഗുരുഗ്രാം: ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗുരുഗ്രാമിലെ പഴയ റെയിൽവേ റോഡിന് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹരിയാന സ്വദേശികളായ അനുജ് കുമാർ (25), മോഹിത് കുമാർ (23) എന്നിവരാണ് പിടിയിലായത്.

മഹീന്ദ്രയുടെ ഥാർ വാഹനത്തിലിരുന്നാണ് യുവാക്കൾ അശ്ലീല പ്രവൃത്തി ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് ഇവർക്കെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.


അനുജ് കാർ ഓടിക്കുമ്പോൾ മോഹിത് ഡോർ തുറന്ന്, സൈഡ് സ്റ്റെപ്പിൽ നിന്നുകൊണ്ട് ഓടുന്ന വാഹനത്തിൽ നിന്ന് മൂത്രമൊഴിക്കുകയായിരുന്നു. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് യുവാക്കളെ പൊലീസ് കണ്ടെത്തിയത്. പൊലീസ് ഇരുവരുടെയും പേരിൽ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുക, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി ചെയ്യുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹിത് ആവശ്യപ്പെട്ടിട്ടും അനുജ് വാഹനം നിർത്തിക്കൊടുക്കാത്തതിനാലാണ് മോഹിത് ഈ പ്രവൃത്തി ചെയ്തതെന്നും പൊലീസ് പറയുന്നു.

യുവാക്കളുടെ പ്രവൃത്തിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 'ഇവരെ യാതൊരു ശമ്പളവുമില്ലാതെ മൂന്ന് വർഷത്തേക്ക് ഗുരുഗ്രാമിലെ ശുചിമുറികൾ വൃത്തിയാക്കാൻ ഏൽപ്പിക്കണം. എങ്കിൽ മാത്രമേ സമൂഹത്തിന് ശക്തമായൊരു സന്ദേശം ലഭിക്കൂ, പിന്നീട് ആരും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടില്ല.' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

'ഇവരുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണം. ബസിലോ ടാക്സിയിലോ യാത്ര ചെയ്യട്ടെ, അല്ലെങ്കിൽ ഇവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഡ്രൈവറെ വയ്ക്കണം', മറ്റൊരാൾ നിർദ്ദേശിച്ചു. 'ഇത്തരം കര്യങ്ങൾ കാണുന്ന വിദേശികൾ ഇന്ത്യയെക്കുറിച്ച് എന്തായിരിക്കും വിചാരിക്കുക? വളരെ മോശം.' - മറ്റൊരാൾ കമന്റ് ചെയ്തു. റോഡ് നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം കാര്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഒട്ടേറെ പേർ എക്സിൽ പങ്കുവച്ച വീഡിയോയിൽ കമന്റ് ചെയ്തു.

गुरुग्राम में चलती थार से पेशाब किया, मोहित और अनुज गिरफ्तार !!

मोहित गाड़ी चला रहा था, अनुज ने पेशाब किया। pic.twitter.com/Bmbe5orKG7

— Sachin Gupta (@SachinGuptaUP) October 24, 2025