
ഗിഫ്ട് ഒക്േടാ. 31ന്
തെന്നിന്ത്യൻ താരം സോണിയ അഗർവാൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം ഗിഫ്ട് ഒക്ടോബർ 31ന് തിയേറ്രറിൽ. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തിൽ ലൈംഗികാതിക്രമ കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് സോണിയ അഗർവാളിന്. അവർ നേരിടുന്ന പ്രതിസന്ധിയും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റെയ്ൻബോ കോളനി, മധുരൈ, പുതുപേട്ടൈ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരമാണ് സോണിയ അഗർവാൾ. ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരാണ് ഗിഫ്ടിലെ മറ്റ് താരങ്ങൾ.
ഛായാഗ്രഹണം രാജദുരൈ, സംഗീതം ഹമര സി.വി,ചിത്രസംയോജനം ഡേവിഡ് അജയ്, ഗണേഷ്.
പി.പി സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. കേരളത്തിൽ വിതരണം സാൻഹ സ്റ്റുഡിയോ ആണ്. ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ : പി.ശിവപ്രസാദ്.