
കൊച്ചി: മെറ്റയുടെ ഉപകമ്പനിയായ ഫേസ്‌ബുക്ക് പ്ളാറ്റ്ഫോംസുമായി ചേർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ പുതിയ നിർമ്മിതബുദ്ധി(എ.ഐ) കേന്ദ്രം ആരംഭിക്കുന്നു. സംരംഭങ്ങൾക്കായി എ.ഐ സേവനങ്ങൾ വികസിപ്പിക്കാനും വിപണനത്തിനും ലക്ഷ്യമിടുന്ന റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡെന്ന(ആർ.ഇ.ഐ.എൽ) കമ്പനി 855 കോടി രൂപയുടെ നിക്ഷേപത്തിലാണ് ആരംഭിക്കുന്നത്. തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് രണ്ട് കോടി രൂപയാണ് നിക്ഷേപിക്കുന്നത്. പുതിയ സംരംഭത്തിൽ റിലയൻസിന്റെ ഇൻഡസ്ട്രീസിന്റെ കീഴിലുള്ള റിലയൻസ് ഇന്റലിജൻസിന് 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.