ind

വളർച്ചയിൽ ലോകത്ത് ഒന്നാം സ്ഥാനം നിലനിറുത്തും

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ സാമ്പത്തിക മേഖല 6.6 ശതമാനം വളർച്ച നേടുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വ്യക്തമാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ ഇന്ത്യയുടെ സാമ്പത്തിക സൂചകങ്ങൾ ശക്തമാണെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ പ്രത്യാഘാതങ്ങൾ മറികടക്കാൻ ആഭ്യന്തര ഉപഭോഗം സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വളർച്ചാ നിരക്ക് നടപ്പുവർഷം 4.8 ശതമാനമാകുമെന്നാണ് വിലയിരുത്തുന്നത്. ആഗോള വ്യാപകമായി നാണയപ്പെരുപ്പം തുടർച്ചയായി താഴും. എന്നാൽ തീരുവ വർദ്ധനയുടെ ഫലമായി അമേരിക്കയിൽ നാണയപ്പെരുപ്പം കൂടാനാണ് സാദ്ധ്യത.

വികസിത സാമ്പത്തിക മേഖലകൾ നടപ്പു വർഷം 1.6 ശതമാനം വളർച്ച നേടുമെന്നും ഐ.എം.എഫ് പറയുന്നു.

മുൻനിര രാജ്യങ്ങളുടെ വളർച്ച നിരക്ക്

ഇന്ത്യ: 6.6 ശതമാനം

ചൈന: 4.8 ശതമാനം

സ്പെയിൻ : 2.8 ശതമാനം

അമേരിക്ക: 1.9 ശതമാനം

ബ്രസീൽ: 2.4 ശതമാനം

2030ൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

അഞ്ച് വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയും നയ സ്ഥിരതയും ഉയർന്ന ജനസംഖ്യയും വളർച്ചയ്ക്ക് വേഗത കൂട്ടും. ഗാർഹിക വരുമാനത്തിലെ വർദ്ധനയും ഉയർന്ന ജീവിതാഭിലാഷങ്ങളും ധനകാര്യ ഉൾപ്പെടുത്തൽ നടപടികളും സാമ്പത്തിക മേഖലയ്ക്ക് മികച്ച ഉണർവാകും. വിവിധ മേഖലകളിൽ വലിയ തോതിൽ നിക്ഷേപം ഒഴുകിയെത്തുന്നതിനാൽ തൊഴിൽ മേഖല സജീവമായി തുടരുമെന്നും വിലയിരുത്തുന്നു.

2030ൽ പ്രതീക്ഷിക്കുന്നഇന്ത്യയുടെ ജി.ഡി.പി മൂല്യം

7.3 ലക്ഷം കോടി ഡോളർ

നിലവിലെ ജി.ഡി.പി മൂല്യം

4.13 ലക്ഷം കോടി ഡോളർ

രാജ്യം ജി.ഡി.പി

അമേരിക്ക 30.62 ലക്ഷം കോടി ഡോളർ

ചൈന 19.40 ലക്ഷം കോടി ഡോളർ

ജർമ്മനി 5.1 ലക്ഷം കോടി ഡോളർ

ജപ്പാൻ 4.28 ലക്ഷം കോടി ഡോളർ

ഇന്ത്യ 4.13 ലക്ഷം കോടി ഡോളർ