gas-geyser-

ബംഗളുരു : മൈസുരുവിൽ സഹോദരിമാരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുൽഫം താജ് (23)​,​ സിമ്രാൻ താജ് (20)​ ,​ എന്നിവരെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. കുളിമുറിയിലെ ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഗീസറിൽ നിന്ന് വാതക ചോർച്ചയുണ്ടായെങ്കിലും തീ പിടിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ പെട്ടെന്ന് ഒരുങ്ങാനായി ഇരുവരും ഒന്നിച്ച് കുളി്ക്കാൻ ക.യറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു . വളരെ നേരം കഴിഞ്ഞിട്ടും ഇരുവരും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഡോർ തകർത്ത് പിതാവ് അകത്ത് കയറി. അബോധാവാസ്ഥയിൽ കണ്ടെ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുളിമുറിക്ക് ആവശ്യത്തിന് വെന്റിലേഷൻ ഇല്ലായിരുന്നുവെെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ശനിയാഴ്ച രാവിലെ കെ.ആർ പുരത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരി്ക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ തുടർന്ന് കെട്ടിടം തകർന്നു. തൊട്ടടുത്ത ചില വീടുകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.