
കൊച്ചി: യുവ എൻജിനയർമാർക്ക് മികച്ച കരിയർ നേടാൻ അവസരമൊരുക്കുന്ന മത്സര പരീക്ഷയായ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ(വി.ഐ.ടി) വിറ്റീ 2026 പ്രോഗാമിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. www.viteee.vit.ac.in എന്ന പോർട്ടലിലൂടെയാണ് വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ നൽകേണ്ടത്. വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപ്പാൽ കാമ്പസുകളിലെ വി.ഐ.ടിയുടെ ഫ്ളാഗ്‌ഷിപ്പ് എൻജിനിയറിംഗ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
അടുത്ത വർഷം ഏപ്രിൽ 28 മുതൽ മേയ് മൂന്ന് വരെ ഒറ്റ ഘട്ടമായാണ് വിറ്റീ സംഘടിപ്പിക്കുന്നത്. രാജ്യത്തെ 134 നഗരങ്ങളിലും ഒൻപത് വിദേശ കേന്ദ്രങ്ങളിലുമായാണ് ടെസ്‌റ്റ് നടത്തുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധങ്ങളും മികച്ച പ്ളേസ്‌മെന്റുകളും ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറാൻ വി.ഐ.ടിയെ സഹായിച്ചു.