video

ന്യൂഡൽഹി: സൗദി അറേബ്യയിൽ തടവിലാക്കിയിരിക്കുകയാണെന്ന് അവകാശപ്പെടുന്ന ഒരു യുവാവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ

പ്രചരിച്ചിരുന്നു. ഉത്തർപ്രദേശുകാരനായ യുവാവിന്റെ വീഡിയോയാണ് അത്. തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി മരുഭൂമിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ചായിരുന്നു വീഡിയോ.

സ്‌പോൺസർ തന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ സംഭവം വ്യാജമാണെന്നാണ് സൗദി പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുവാവിന് സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്.

സൗദി പൊലീസ് നേരിട്ടെത്തി യുവാവിനെ ചോദ്യം ചെയ്തുവെന്നാണ് വിവരം. തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

माननीय विदेश मंत्री @DrSJaishankar जी तत्काल संज्ञान मे ले, प्रयागराज हंडिया प्रतापपुर का रहने वाला फंसा सऊदी अरब मे...

पार्ट 1 सभी भाई बहन इस वीडियो को शेयर करें ताकि इसकी सहायता हो पाए 🙏 pic.twitter.com/5op97otITq

— कल्पना श्रीवास्तव 🇮🇳 (@Lawyer_Kalpana) October 23, 2025