f

ക്വാലാലംപ്പൂർ: 47-ാമത് ആസിയാൻ (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിക്ക് ഇന്ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ തുടക്കമാകും. മൂന്ന് ദിവസം നീളുന്ന ഉച്ചകോടിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. യോഗത്തിന് അനുബന്ധമായി ഇന്ന് നടക്കുന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും. പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ക്വാലാലംപൂരിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.