
മുടി നരയ്ക്കുന്നത് എല്ലാവർക്കും വിഷമമുള്ള കാര്യമാണ്. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ ഇത് മറയ്ക്കാൻ ആളുകൾ ഡെെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുക മാത്രമല്ല അമിതമായി മുടി വരണ്ടുപോകുന്നതിനും കാരണമാകുന്നു. ഇത് മുടി കൊഴിച്ചിൽ, താരൻ, അലർജി എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇത്തരം കെമിക്കൽ നിറഞ്ഞ ഡെെകൾ മുടിയുടെ വളർച്ചയെ തന്നെ ബാധിക്കും. മുടി സംരക്ഷിക്കാൻ എപ്പോഴും പ്രകൃതിദത്തമായ രീതിയാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നരച്ച മുടി എങ്ങനെ കറുപ്പിക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം നാല് അല്ലി വെളുത്തുള്ളി ചതച്ചെടുക്കാം. ശേഷം അതിലേക്ക് കാൽ കപ്പ് ഒലിവ് എണ്ണ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഇത് ഒരു രാത്രി മുഴുവൻ അടച്ചുസൂക്ഷിക്കുക. വെളുത്തുള്ളിയിലെ പോഷകങ്ങൾ എണ്ണയിലേക്ക് ചേരാൻ ഇത് സഹായിക്കും. പിറ്റേദിവസം എണ്ണ അരിച്ചെടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മെെലാഞ്ചിപ്പൊടിയും ഒരു ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ഇനി ഇത് എണ്ണമയമില്ലാത്ത മുടിയിലും ശിരോചർമ്മത്തിലും പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്. നരച്ച മുടി അകറ്റി നല്ല കട്ടകറുപ്പ് മുടി വളരാൻ ഇത് സഹായിക്കുന്നു.