
ഇടുക്കി : അഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ അടിമാലിയിലെ മണ്ണിടിച്ചിലിൽ പെട്ട വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ സന്ധ്യയെ പുറത്തെത്തിച്ചു. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു. ബിജുവിന്റെ നില ഗുരുതരമാണെന്നാണ് വിവരം
അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ തകർന്ന വീടിനുള്ളിൽ ബിജുവും സന്ധ്യയും മണിക്കൂറുകളായി തകർന്ന കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. നേരത്തെ ഇരുവരും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. . ഇന്നലെ രാത്രി രാത്രി 10.30 കഴിഞ്ഞാണ് പ്രദേശത്ത് തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു.