
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഈ വർഷം തുടക്കത്തിൽ അനുപമ പരമേശ്വരനും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലെന്ന താരത്തിൽ വാർത്തകൾ വന്നിരുന്നു. അനുപമയും ധ്രുവും ലിപ്‌ലോക്ക് ചെയ്യുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് അഭ്യൂഹം ശക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ ബ്ലൂമൂൺ എന്ന സ്‌പോട്ടിഫെെ ലിസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്. വിഷയത്തിൽ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ പേളി മാണിയുടെ യൂട്യൂബ് ചാനലിന് ധ്രുവ് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇതിൽ അനുപമയെക്കുറിച്ച് പേളി മാണി ചോദിക്കുന്നുണ്ട്.
തന്റെ യൂട്യൂബ് ചാനലിൽ മറ്റ് അഭിമുഖങ്ങൾ കണ്ടിട്ടുണ്ടോയെന്ന് പേളി ചോദിക്കുന്നു. അതിന് ധ്രുവ് ഉണ്ടെന്നാണ് പറയുന്നത്. അപ്പോൾ ആരുടെയാണെന്ന് ചോദിക്കുമ്പോൾ അനുപമയുടെതാണെന്ന് ധ്രുവ് മറുപടിയായി പറയുന്നു. ഇത് കേട്ട് അനുപമയുടെ വീഡിയോ എല്ലാ കാണുമല്ലേ? എന്ന് പേളി കളിയാക്കുന്നതും ധ്രുവ് നാണത്തോടെ ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്. രജീഷ വിജയനും ഇത് കേട്ട് ചിരിക്കുന്നുണ്ട്.
ഇരുവരും പ്രണയത്തിലാണെന്നതിന്റെ സൂചനയാണ് ഇതെന്ന് ആരാധകർ പറയുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിക്കുന്ന 'ബെെസൺ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി രജീഷയും ധ്രുവും പേളി മാണിയുടെ ഷോയിൽ എത്തിയത്. മാരി സെൽവരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.