
എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഉപ്പ്. ഉപ്പിന് ഹിന്ദുവിശ്വാസിക്കൾക്കിടയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഉപ്പിന് നെഗറ്റീവ് എനർജിയെ അകറ്റാൻ കഴിയുമെന്നാണ് വിശ്വാസം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വീടിന് ദോഷമാണ്. സ്റ്റീൽ, പ്ലാസ്റ്റിക് പാത്രത്തിൽ ഉപ്പ് സൂക്ഷിക്കാൻ പാടില്ലെന്ന് ജ്യോതിഷികൾ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ശനിദോഷത്തിന് കാരണമാകുന്നു. ചില്ല് പാത്രത്തിൽ വേണം ഉപ്പ് സൂക്ഷിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയ്ക്ക് സഹായിക്കുന്നുവെന്നാണ് വിശ്വാസം.
കൂടാതെ ഉപ്പ് ഒരിക്കലും കെെയിൽ നിന്ന് താഴെവീഴാൻ പാടില്ല. ഇത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം. സന്ധ്യ കഴിഞ്ഞാൽ ഉപ്പ് കെെമാറാൻ പാടില്ലെന്നും വിശ്വാസമുണ്ട്. ഇത് ഐശ്വര്യം കുറയ്ക്കുന്നു. ഉപ്പ് കെെയിൽ കൊടുക്കുന്നത് ബന്ധങ്ങൾക്ക് ദോഷം ചെയ്യുമെന്നും പറയപ്പെടാറുണ്ട്. ഉപ്പ് ഒരു നുള്ള് എടുത്ത് തലയിൽ അഞ്ച് അല്ലെങ്കിൽ ഏഴ് തവണ ചുറ്റി വെള്ളത്തിൽ ഒഴുക്കികളയുന്നത് കണ്ണേറ് ദോഷങ്ങൾ അകറ്റുന്നു. ഉപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
ഉപ്പ് ഒരിക്കലും അടുക്കളയിൽ തുറന്നുവയ്ക്കരുത്. ജ്യോതിഷത്തിൽ ഉപ്പ് ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഉപ്പ് തുറന്നിടുന്നത് വ്യക്തിപരവും പ്രൊഫഷണൽ ജീവിതത്തിലും പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. പഠിക്കുന്ന കുട്ടികളുടെയോ രോഗിയായി കിടക്കുന്നവരുടെയോ മുറിയിൽ ഉപ്പ് വയ്ക്കുന്നത് വളരെ ഗുണം ചെയ്യും.