honda

കൊച്ചി: രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡൽ നവംബർ അവസാന വാരം ഇന്ത്യൻ വിപണിയിലെത്തും.

ആക്ടിവ, ഡിയോ പോലുള്ള മോഡലുകളിലൂടെ ഇന്റേർണൽ കംബഷ്ൻ എൻജിൻ (ഐ.സി.ഐ) സ്കൂട്ടർ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമുള്ള ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് വാഹനമാണിത്

2023 മാർച്ച് 29-ന്, ഹോണ്ട മനേസർ ഫാക്ടറിയിൽ നടത്തിയ ചടങ്ങിൽ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.