തിരുവനന്തപുരം: ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി അവകാശ സംരക്ഷണ ദിനം ആചരിക്കും.ഓഫീസ് കേന്ദ്രങ്ങളിൽ പ്രകടനവും അവകാശ സംരക്ഷണ സദസുകളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. തിരുവനന്തപുരം നോർത്ത്- സൗത്ത് ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള വിവിധ മേഖലകളിലെ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടി അദ്ധ്യാപക സർവീസ് സംഘടന സമരസമിതി നേതാക്കൾ ഉദ്ഘാടനം ചെയ്യും.