voter-list-

ന്യൂഡൽഹി: കേരളത്തിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ)​ നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതൽ അസാധുവാകും. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ്.ഐ.ആറിൽ രണ്ടാംഘട്ടത്തിൽ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.

നാളെ മുതൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെയും പരിശീലനം തുടങ്ങും. നംവബർ നാലുമുതൽ ഡിസംബർ നാലുവരെ ഉദ്യോഗസ്ഥരുടെ ഭവന സന്ദർശനം. ഡ‌ിസംബർ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. നാട്ടിൽ നിന്ന് താത്കാലികമായി മാറി നിൽക്കുന്ന പ്രവാസികൾക്ക് ഓൺലൈനായി ഫോം പൂരിപ്പിച്ച് നൽകാം,. ഡിസംബർ ഒമ്പത് വരെ കരട് പട്ടികയെ കുറിച്ചുള്ള പരാതികൾ സ്വീകരിക്കും. ഡിസംബർ 9 മുതൽ ജനുവരി 31 വരെ ഹിയറിംഗും വെരിഫിക്കേഷനും നടക്കും. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കും. ആധാർ അടക്കം പന്ത്രണ്ടു രേഖകൾ ലവോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തെളിവായി സ്വീകരിക്കും.

അ​വ​സാ​ന​മാ​യി​ 2002​-04​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​എ​സ്.​ഐ.​ആ​ർ​ ​ന​ട​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്തെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലാ​ണ് ​പു​തു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ.​ ​അ​തി​ൽ​ ​പേ​രി​ല്ലാ​താ​യാ​ൽ​ 2002,​ 2003,​ 2004​ ​കാ​ല​ത്തെ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ്ര​കാ​രം​ ​എ​ന്യൂ​മ​റേ​ഷ​ൻ​ ​ഫോം​ ​പൂ​രി​പ്പി​ച്ചു​ ​കൊ​ടു​ത്താ​ൽ​ ​മ​തി​യാ​കും.​ ​പ​ട്ടി​ക​യി​ലു​ള്ള​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പേ​ര് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ബ​ന്ധം​ ​തെ​ളി​യി​ക്കു​ന്ന​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​ന​ൽ​ക​ണം.​ ​പ​ഴ​യ​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ണ്ടോ​യെ​ന്ന് ​ക​മ്മി​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​പ​രി​ശോ​ധി​ക്കാം

തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന രേഖകൾ

  1. കേന്ദ്രസർക്കാരിലെയോ സംസ്ഥാന സർക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാർക്കോ അല്ലെങ്കിൽ പെൻഷൻകാർക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്മെന്റ് ഓർഡർ.
  2. 1.07.1987-ന് മുൻപ് സർക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എൽഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാർഡ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രേഖ.
  3. ബന്ധപ്പെട്ട അധികാരികൾ നൽകിയ ജനന സർട്ടിഫിക്കറ്റ്.
  4. പാസ്പോർട്ട്.
  5. അംഗീകൃത ബോർഡുകൾ, സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
  6. ബന്ധപ്പെട്ട സംസ്ഥാന അധികാരികൾ നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
  7. വനാവകാശ സർട്ടിഫിക്കറ്റ്.
  8. ഒ.ബി.സി/എസ്‌.സി/എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്.
  9. ദേശീയ പൗരത്വ രജിസ്റ്റർ ( നിലനിൽക്കുന്നിടത്തെല്ലാം)
  10. സംസ്ഥാന/തദ്ദേശ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
  11. സർക്കാരിന്റെ ഭൂമി/വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
  12. ആധാർ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതിന് 09-09-25-ന് പുറത്തിറക്കിയ 23/ 2025-ഇആർഎസ്/വോളിയം II -ലെ നിർദേശങ്ങൾ ബാധകമായിരിക്കും.